സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വേറിട്ട ലുക്ക് ആണ് .പഞ്ചവർണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വേറിട്ട ലുക്കും ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാലിന്റെ ലുക്കും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മോഹൻലാൽ ചൈനീസ് ലുക്കിലാണ് എത്തുന്നത് എങ്കിൽ മമ്മൂട്ടിയെത്തുന്നത് പഴയകാല താരങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ്.എന്റർടൈനറുകളായി ഒരുങ്ങുന്ന രണ്ടു ചിത്രവും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറയിൽനിന്നുള്ള സംസാരം. ഓണം റിലീസായി ഇട്ടിമാണി തീയേറ്ററിലെത്തും. ഓണത്തിന് ശേഷം ആയിരിക്കും ഗാനഗന്ധർവ്വൻ തീയറ്ററുകളിലേക്ക് എത്തുന്നത്.