- മലയാള സിനിമയില്‍ നര്‍മത്തിന്റെ വേറൊരു തലം സൃഷ്ടിച്ച കലാകാരന് ആയിരുന്നു മാള അരവിന്ദന്. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് 2015ലായിരുന്നു. അവസാന കാലങ്ങളിലും അദ്ദേഹം സിനിമകളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അച്ഛനെ ക്കുറിച്ച മകന് കിഷോര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. മാളയില്‍ പെട്രോള്‍ പമ്പ് നടത്തുകയാണ് മകന് കിഷോര്‍. പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു മാള അരവിന്ദന് ജീവിതത്തില്‍ വളരെ ഗൗരവക്കാരനായിരുന്നു എന്നാണ് മകന് പറയുന്നത്.
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മാളയും തമ്മില്‍ വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നുവെന്നും പറഞ്ഞു. മരണപ്പെടുന്നതിന് മുന്‍പ് അദ്ദേഹത്തിന് മാള ഫെസ്റ്റ് പരിപാടിയില്‍ ആദരവ് നടത്തിയിരുന്നു. അന്ന് മുഖ്യ അതിഥിയായി എത്തിയത് മമ്മൂട്ടി ആയിരുന്നു. അച്ഛന് പുരസ്കാരം നല്കിയതും മമ്മൂട്ടിയായിരുന്നുവെന്ന് കിഷോര്‍ പറയുന്നു. അച്ഛന്റെ ആരോഗ്യ കാര്യങ്ങളില്‍ അദ്ദേഹം വളരെ ശ്രദ്ദാലുവായിരുന്നു, ഭക്ഷണമെല്ലാം യഥാക്രമം കഴിക്കണമെന്ന് ഓര്‍മപ്പെടുത്തുമായിരുന്നു. നല്ല ഭക്ഷണപ്രിയനായിരുന്നു അചഛനെന്നും കിഷോര്‍ പറയുന്നു. ഭക്ഷണം നിയന്ത്രിക്കേണ്ടതിനെ ക്കുറിച്ച് പറയുമ്പോള്‍ താന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് അച്ഛന് പറയുമായിരുന്നുവെന്നും പലപ്പോഴും ഈ മറുപടി കേട്ട് അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്നും മകന് പറയുന്നു.
അച്ഛന്റെ മരണ സമയത്ത് മമ്മൂട്ടി ദുബായിലായിരുന്നു ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നുവെന്നും കൂട്ടിചേര്‍ത്തു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണത് എന്ന് മനസിലായത് അപ്പോഴാണെന്നും മകന് പറഞ്ഞു വെയ്ക്കുന്നു.