ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുന്നത്.ചിത്രത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ നായികയായി എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്ങ്സ്റ്റർ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും എത്തുന്നുണ്ട് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.വിജയ് സേതുപതിയെ ചിത്രത്തിലെ വില്ലനായി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.