ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. പ്രകൃതി ദുരന്തത്തെ പശ്ചാത്തലമാക്കിയ ചിത്രമാണ് മലയന്‍കുഞ്ഞ്.
ചിത്രം നിര്‍മ്മിക്കുന്നത് ഫാസിലാണ്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. നിര്‍വഹിക്കുന്നത്. എ.ആര്. റഹ്മാന് ആണ് സംഗീതം ഒരുക്കുന്നത്. രജിഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. സെഞ്ചുറി റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
അല്ലു അര്ജുന് നായകനായ പുഷ്പയാണ് ഫഹദിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്.