മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കുടുംബമാണ് മല്ലികയുടെത്. കഴിഞ്ഞ പ്രളയ കാലത്ത് വീട്ടില്‍ വെള്ളം കയറുകയും താരത്തെ വീടിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം നിരവധി വിമര്‍ശനങ്ങള്‍ക്കും ട്രോളുകളും ഇടയാക്കിയിരുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തെ തുടര്‍ന്നു താരത്തെ വീണ്ടും വീട്ടില്‍നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നിരുന്നു. ഇതിനെതിരെയാണ് മല്ലിക ഇപ്പോള്‍ തുറന്നടിക്കുന്നത്.
വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോഴ്സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന് എന്നും അങ്ങനെ ഫയര്‍ ഫോഴ്സ് വന്നു കൊണ്ടു വിട്ടുവെന്നും താരം കൂട്ടിചേര്‍ക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, പല തവണ പരാതി കൊടുത്തു. മാത്യു ടി. തോമസാണ് അന്ന് ഇറിഗേഷന്‍ മന്ത്രി. അദ്ദേഹത്തെ ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു പക്ഷെ ഒന്നു സംഭവിച്ചില്ല.
കനാല്‍ മാറ്റണംമെന്നും അല്ലെങ്കില്‍ ഈ കനാല്‍ വൃത്തിയാക്കണം എന്നും താരം പറയുന്നു.മാത്രമല്ല മഴ വരുമ്പോള്‍ അത് ഓവര്‍ഫ്ളോ ചെയ്ത് റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടം സംഭവിച്ചത് അങ്ങനെയാണെന്നും വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും താരം തുറന്നടിച്ചു.
ഇനി ഈ കാരത്യത്തിന് ഒരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും താരം പറഞ്ഞു.