മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്തുവരികയുണ്ടായി.ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായതോടെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അത് ഷെയർ ചെയ്യുകയും പോസ്റ്റർ വളരെ വേഗത്തിൽ ട്രെൻഡിങ് ആവുകയും ചെയ്തു.സോഷ്യൽ മീഡിയക്ക് ശേഷം ഇന്ന് കേരളത്തിലെ പത്രമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ് മാമാങ്കത്തിന് ഫസ്റ്റ്ലുക്ക് പോസ്റ്റർ. എല്ലാ പ്രമുഖ മലയാളം പത്രങ്ങളിൽ വമ്പൻ പരസ്യമായിട്ടാണ് പോസ്റ്റ് എത്തിയിരിക്കുന്നത്.രണ്ടും കൽപ്പിച്ചു തന്നെയാണ് തന്റെ ആദ്യ ചിത്രത്തിന്റെ പ്രമോഷൻ നിർമ്മാതാവായ വേണു കുന്നപ്പിള്ളി തുടങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കി തരുന്ന കാര്യമാണ് ഇത്.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, പ്രാചി എന്നിവരും വേഷമിടുന്നുണ്ട്.ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് മനോജ് പിള്ളയും ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ആണ്. ചിത്രം ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആയി റിലീസ് ചെയ്യും.