Wednesday, August 5

മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Pinterest LinkedIn Tumblr +

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോസ്റ്റർ പുറത്ത് വന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് പോസ്റ്ററിൽ ഉള്ളത്.
ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ഗ്രിഡ് രൂപേണ പോസ്റ്ററിന്റെ ചില ഭാഗങ്ങൾ മമ്മൂട്ടി പുറത്ത് വിട്ടിരുന്നു.ഇതിനിടെ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്.

നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. കണ്ണൂർ,ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നീ ലൊക്കേഷനുകളിലായി നാല് ഷെഡ്യൂളുകൾ ആണ് ഇതുവരെ പൂർത്തിയായത്.  ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ,അനുസിത്താര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി 4 ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. മലയാള പ്രേക്ഷകർക്കും മമ്മൂട്ടി ആരാധകർക്കും ആഘോഷിക്കാൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും മാമാങ്കം എന്നത് ഉറപ്പ്.

“Lucifer”
Loading...
Share.

About Author

Comments are closed.