കാർത്തിക് കെ നഗരത്തിന്റെ നിർമാണത്തിൽ റഫീഖ് മംഗലശ്ശേരി തിരക്കഥയൊരുക്കി അരുൺ എൻ ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരൻ. വിരലിൽ എണ്ണാവുന്ന തീയറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെ പ്രചോദനം പകരുന്നതും അഭിനന്ദനാർഹവുമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. തീയറ്ററുകളിൽ നിന്നും കളക്ഷനായി ലഭിച്ച തുകയുടെ അൻപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അവർ. 5157 രൂപയാണ് നിർമാതാവ് കാർത്തിക് കെ നഗരം സംഭാവന നൽകിയിരിക്കുന്നത്. തിരക്കഥാകൃത്ത് റഫീഖ് മംഗലശ്ശേരിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്.
പ്രിയമുള്ളവരേ …. ഏറെ അഭിമാനത്തോടെ പറയട്ടെ …
ഞാനാദ്യമായ് സ്ക്രിപ്പ്റ്റ് എഴുതിയ
#മമ്മാലിഎന്നഇന്ത്യക്കാരൻ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക
#മുഖ്യമന്ത്രിയുടെ #ദുരിതാശ്വാസനിധിയിലേക്ക് നൽകിയ വിവരം സന്തോഷത്തോടെയും
അഭിമാനത്തോടെയും അറിയിക്കട്ടെ ….!സമാന്തര സിനിമയായ #മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷൻ വളരെ ചെറുതാണെങ്കിലും ,
ഈ പ്രവൃത്തി മറ്റുള്ളവർക്കു കൂടി പ്രചോദനമാവട്ടെ ….!
മാതൃകാപരമായ ഈ പ്രവർത്തനത്തിന് തയ്യാറായ നിർമ്മാതാവ് #കാർത്തിക് കെ നഗരത്തിന് അഭിവാദ്യങ്ങൾ ……!