Tuesday, December 1

30 വർഷങ്ങൾ…ബൈജുവും മമ്മൂക്കയും അന്നും ഇന്നും…മമ്മൂക്കയും ബൈജുവും ഒന്നിക്കുന്ന ഷൈലോക്ക് ജനുവരി 23ന് തിയറ്ററുകളിൽ

Pinterest LinkedIn Tumblr +

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വൻവിജയമായി തീർന്ന മാമാങ്കത്തിന് പിന്നാലെ എത്തുന്ന ഷൈലോക്ക്. ക്രിസ്മസ് റിലീസ് ആയി ആയിരുന്നു ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ഷെെലോക്കിന്റെ ആദ്യ രണ്ട് ടീസറുകളും തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ബൈജുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.മമ്മൂക്കയോടൊപ്പം നിരവധി ചിത്രങ്ങളിൽ ഭാഗമായ താരമാണ് ബൈജു.ബൈജുവിന്റെയും മമ്മൂക്കയുടെയും മുപ്പത് വർഷം മുൻപുള്ള ചിത്രവും ഇപ്പോൾ ഉള്ള ചിത്രവും പങ്കുവെച്ച് ആരാധകർ ഈ കൂട്ടുകെട്ടിന്റെ രസകരമായ നിമിഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പുനരാവിഷ്കരിക്കുകയാണ് ഇപ്പോൾ.ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത്,1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചനിലും മമ്മൂക്കയും ബൈജുവും ഒന്നിച്ചിരുന്നു.

രാജാധിരാജ,മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടീസറുകള്‍ക്കൊപ്പം തന്നെ പോസ്റ്ററുകളും സ്റ്റില്ലുകളും അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രം നിർമ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്.

ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.