Tuesday, October 22

സലിം കുമാറിന്റെ ബർത്ത്ഡേക്ക് സലിം കുമാറിനെ ട്രോളി മമ്മൂക്കയും ദിലീപും [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

മമ്മൂട്ടി, ദിലീപ്, കാവ്യ തുടങ്ങിയ താരങ്ങളാൽ സമൃദ്ധമായ സലിം കുമാറിന്റെ ബർത്ത് ഡേക്ക് സലിം കുമാറിനെ ‘പുകഴ്ത്തി’ മമ്മൂക്കയും ദിലീപും. പൊട്ടിച്ചിരികളോടെയാണ് സദസ്സ് അവരുടെ വാക്കുകൾ കേട്ടത്.

മമ്മൂട്ടി: വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറ‍ഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാർ. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാർക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവൻ നാട്ടുകാർക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാർ.

ഹാസ്യ അഭിനയത്തിൽ പുതിയ അധ്യായം തുറന്ന നടനാണ് സലിം കുമാർ. അത് മാത്രമല്ല ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സലിമിന്റെ യഥാർഥ പ്രായം നാട്ടുകാരെ അറിയിക്കാനാണ് ഈ പരിപാടി. പത്രത്തിലൊക്കെ പരസ്യം കൊടുത്തിരുന്നു. ഒരുപാട് അടുപ്പമുണ്ട് അദ്ദേഹവുമായി. ഈ പരിപാടിയിൽ എന്നെ വിളിക്കാൻ തോന്നിയതും ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.


ദിലീപും തന്റെ പ്രിയ സുഹൃത്തിനെ വാനോളം ‘പുകഴ്‌ത്താൻ’ ഒട്ടും മടി കുറച്ചില്ല.

കോളജിൽ എന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാർ. കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ വന്നപ്പോഴാണ് ഇത്ര വലിയ പരിപാടിയാണെന്ന് അറിയാൻ കഴിഞ്ഞത്. സലിമിന് 50 വയസ്സു തികയുന്നു. ഇനി അടുത്തത് 100 നമ്മള‍ ആഘോഷിക്കും. സലിം കുമാറിന്റെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സംഭവമാണ് ഓർമ വരുന്നത്. മിമിക്രി വിട്ട് സിനിമ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞാനും നാദിർഷയും തീരുമാനിച്ച സമയം. അന്നാണ് അക്കു അക്ബർ ഒരു പരിപാടിക്ക് വിളിക്കുന്നത്. അതിഥികളായാണ് ഞങ്ങളെ ക്ഷണിക്കുന്നത്. സലിം ഇക്ക ഉൾപ്പട്ട ട്രൂപ്പിന്റെ മിമിക്സ് പരേഡ് ആണ് അവിെട നടക്കുന്നത്. സലിം വന്നിട്ടുണ്ട്. എന്നാൽ സലിമുമായി ഒന്നിച്ച് സിനിമ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ടുണ്ട്.

ഞങ്ങൾ അവിടെ അതിഥികളായി വന്നിരിക്കുകയാണ്. ഒരുപാട് പേർ വന്നിട്ടുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആകെ പ്രശ്നം. സലിമിന്റെ കൂട്ടത്തിലുള്ള സുഹൃത്തുക്കൾ പരിപാടിക്ക് എത്തിയിട്ടില്ല. രംഗം കുഴപ്പമായി തുടങ്ങി എന്നറിഞ്ഞതോടെ ഞാനും നാദിർഷയും പതുക്കെ വലിയാൻ തുടങ്ങി. സലിം ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്. അങ്ങനെ ഞാനും നാദിർഷയും പതുക്കെ പോകാൻ ഇറങ്ങിയപ്പോൾ ഒരുകൂട്ടം. അക്കുവിനെ കുറച്ച് പേർ പിടിച്ചു നിർത്തിയിരിക്കുകയാണ്. പെട്ടന്നാണ് എന്നെ തെറി പറഞ്ഞ് പൊലീസുകാർ മുന്നോട്ടുവന്നത്. ‘സ്റ്റേജിൽ കയറടാ’ എന്നു പറഞ്ഞു.

നിറകണ്ണുകളോടെയാണ് ഞാൻ സ്റ്റേജിൽ കയറുന്നത്. സ്റ്റേജിന്റെ പിന്നിൽ നിന്ന് വെറും 5 മിനിറ്റുകൊണ്ട് രണ്ടര മണിക്കൂർ കളിക്കേണ്ട പ്രോഗ്രാം റിഹേർസൽ നടത്തി. അന്നാണ് ഞാനും സലിമും ആദ്യമായി വേദി പങ്കിടുന്നത്. അത് ഗംഭീര വിജയമായി മാറി. മിമിക്രിയിൽ എന്റെ അവസാന സ്റ്റേജ് ആയിരുന്നു അത്. കുടുംബത്തിലെ എന്റെ അംഗത്തെപ്പോലെയാണ് സലിം. ദേശീയ അവാർഡ് വരെ മേടിച്ച അദ്ദേഹത്തിന് എല്ലാ ആശംസകളും.

“Lucifer”
Share.

About Author

Comments are closed.