Friday, August 14

മാമാങ്കം റിലീസ് ചെയ്യുന്ന ദിവസം കല്യാണം ! മമ്മൂട്ടി ചിത്രം കാണുവാൻ വേണ്ടി കല്യാണം നേരത്തെയാക്കി ആരാധകൻ

Pinterest LinkedIn Tumblr +

50 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം മാമാങ്കം നവംബർ 21ന് റിലീസ് ആവുകയാണ്. ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് മമ്മൂട്ടി ആരാധകർ നൽകുന്നത്. റിലീസ് ദിനത്തിൽ വൻ വരവേൽപ്പോടെ ചിത്രത്തെ ഏറ്റെടുക്കുവാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. മാമാങ്കം റിലീസിനെ വരവേൽക്കാനായി തന്റെ കല്യാണ തീയതി വരെ നേരത്തെയാക്കി ഇപ്പോൾ ഒരു മമ്മൂട്ടി ആരാധകർ ശ്രദ്ധ നേടുകയാണ്. മെയ്മോൻ സുരേഷ് എന്ന യുവാവാണ് പെൺവീട്ടുകാർ നവംബർ 21നു കല്യാണം തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് ഇന്നലെ തന്നെ കല്യാണം കഴിച്ചത്. നവംബർ 21ന് കല്യാണം നിശ്ചയിച്ചപ്പോൾ പെൺ വീട്ടുകാരുടെ മുഖത്ത് നോക്കി അന്ന് സാധിക്കില്ല എന്നും അന്ന് മാമാങ്കം റിലീസ് ആണെന്നും പറഞ്ഞ് യുവാവ് ഇന്നലെ 11 30 ന് ശുഭമുഹൂർത്തത്തിൽ വിവാഹിതനായി.


അദ്ദേഹത്തിന്റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മമ്മൂട്ടി ചിത്രത്തിനുവേണ്ടി വേണ്ടി തന്റെ വിവാഹം തന്നെ മാറ്റിവെച്ച അദ്ദേഹത്തിനെ പ്രശംസ കൊണ്ട് മൂടുകയാണ് മറ്റ് ആരാധകർ.
എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.ചിത്രം നവംബർ 21നാണ് തിയറ്ററുകളിൽ എത്തുന്നത്

“Lucifer”
Loading...
Share.

About Author

Comments are closed.