നവാഗതനായ വിനോദ് വിജയന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘അമീര്‍’. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
ഹിറ്റ് മേക്കർ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മാസ്സ് & സ്റ്റൈലിഷ് ചിത്രങ്ങൾക്ക് പകരം വെക്കാനില്ലാത്ത മ്യൂസിക് ഒരുക്കുന്ന ഗോപി സുന്ദറാണ്.
കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.25 കോടി മുതൽമുടക്കിൽ പൂർണമായും ദുബായിലാണ് അമീറിന്റെ ചിത്രീകരണം