പ്രശസ്ത മിനിസ്ക്രീൻ താരം രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത.ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ്.
ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം രണ്ടാം ചിത്രത്തിന് തയ്യാറെടുക്കുകയാണ് പിഷാരടി ഇപ്പോൾ.ചിത്രത്തിൽ മമ്മൂട്ടി ആണ് നായകനായി എത്തുന്നത്.ആന്റോ ജോസഫ് ഈ ചിത്രം നിർമ്മിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.ചിത്രത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ ഉടൻ പുറത്ത് വിട്ടേക്കും.