ബാലഗോകുലം എന്ന തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അപ്രതീക്ഷിതമായി മമ്മൂട്ടിയുമെത്തിയ സന്തോഷത്തിലാണ് ആശാ ശരത്തും കുടുംബവും. മമ്മൂക്കയുടെ വരവ് ഒരു ഇരട്ടിമധുരം പോലെയാണെന്ന് ആശ ശരത് ഫേസ്ബുക്കിൽ കുറിച്ചു. “ബാലഗോകുലം’….ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്….കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്…. ഇരട്ടിമധുരം എന്ന പോലെ…..”
ഗൃഹപ്രവേശച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം