Tuesday, June 18

ഇത്‌ ബോളിവുഡല്ല,നാലോ അഞ്ചോ ചിത്രങ്ങൾ ഒരു വർഷം ചെയ്യേണ്ടി വരും;മനസ്സ് തുറന്ന് മമ്മൂട്ടി

Google+ Pinterest LinkedIn Tumblr +
“Lucifer”

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി. ഇതിനിടെ മലയാള സിനിമയിൽ എന്തു കൊണ്ടാണ് ഒരു താരം ഒരു വർഷം നാലോ അഞ്ചോ ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മലയാളം പോലെ താരതമ്യേന ചെറിയ ഒരു ഇൻഡസ്ട്രിയൽ എല്ലാവർക്കും എപ്പോളും ജോലി ഉണ്ടായിരിക്കാൻ ഇങ്ങനെ നാലോ അഞ്ചോ ചിത്രങ്ങൾ ഒരു വർഷം ചെയ്യേണ്ടി വരും.മാത്രമല്ല ഇവിടെ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന എടുക്കുന്ന സമയം വെറും അമ്പത് ദിനങ്ങൾ മാത്രമാണ് .ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഇത്രയും ചിത്രങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്‌,മമ്മൂട്ടി പറഞ്ഞു.

“Lucifer”
Share.

About Author

Comments are closed.