മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് അറുപതാം ജന്മദിനം ആഘോഷിക്കുകയാണ് മേയ് 21ന്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻറെ പിറന്നാൾ എക്കാലവും ഓർത്തുവെക്കാൻ പാകത്തിന് അവിസ്മരണീയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധകർ.
ഇപ്പോൾ മോഹൻലാലിന് ജന്മദിന ആശംസകൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ആദ്യമായി ലാലേട്ടനെ കണ്ട് ദിവസങ്ങളെ കുറിച്ചും തങ്ങളുടെ പഴയകാല ജീവിതത്തെക്കുറിച്ചു മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു .ഇനിയും ഒരുപാട് നാളുകൾ മലയാളത്തിലെ മികച്ച നടനായി തുടരുവാനും മികച്ച മനുഷ്യനായി ജീവിക്കുവാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നും മമ്മൂക്ക വീഡിയോയിൽ പറയുന്നു. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വച്ച മോഹൻലാൽ വിശ്വനാഥന് പിന്നീടൊരിക്കൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
ഏറ്റവും ഒടുവിൽ മരയ്ക്കാറായി രംഗപ്രവേശം ചെയ്യുവാൻ പ്രിയതാരം ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ് .രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീയും ഈ വർഷം അദ്ദേഹത്തിന് പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. ഈ ലോക്ക് ഡൗണിന് ശേഷം വീണ്ടും ദൃശ്യത്തിലെ ജോർജ്കുട്ടി ആകുവാനുള്ള ഒരുക്കത്തിലാണ് ലാലേട്ടൻ. ലാലേട്ടന്റെ വരുംകാല സിനിമകൾക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ലൊരു ജന്മദിനവും ആശംസിക്കുന്നു.