ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളത്തിലെയും തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ താരമാണ് മമ്ത മോഹന്‍ദാസ്. ലോകം കൊറോണ ഭീതിയില്‍ പെട്ട് ഇരിക്കുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുകയാണ് താരമിപ്പോള്‍.രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തെ ത്തുടര്‍ന്ന് താരം ഇപ്പോള്‍ കൊച്ചിയിലെ വീട്ടിലാണ്. യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത്.
കൃത്യമായ നിര്‍ദ്ദേശ തുടര്‍ന്ന് താരം ഹോം ഐ സ്റ്റേഷനില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ലൂടെയാണ് മംമ്ത ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ തീരുമാനത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. ഈ മാസം 21ന് മമ്മൂട്ടി നായകനായെത്തിയ ബിഗ്ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടില്‍ ആരംഭിക്കാനിരുന്നതിനാണ് താരം കേരളത്തിലെത്തിയത്. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആയി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫോണിലൂടെ നടക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ മാസ്ക് ധരിച്ച് ചിത്രം പങ്കു വെച്ച് താരം എഴുതി. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്