കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയില്‍ നിന്നുമേറ്റ ദുരനുഭവം വ്യക്തമാക്കുകയാണ് നടി മംമ്ത. ചെന്നൈയിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്നുമാണ് മംമ്തക്ക് ദുരനുഭവം ഉണ്ടായത്. തന്റെ തുടയില്‍ ഒരു ഓപ്പറേഷന് ഉണ്ടായിരുന്നു എന്നും ആ സമയത്ത് ആണ് താന്‍ അപമാനിക്കപ്പെടുന്ന രീതിയില്‍ ഉള്ള സംഭവം നടന്നതെന്നും മംമ്ത വ്യക്തമാക്കി.
ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷന് തിയറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ മംമ്തയെ പൂര്‍ണ നഗ്നയാക്കി.
അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.
മംമ്ത ഓര്‍ക്കുന്നു. പക്ഷേ, അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല.
കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും? പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഒരു അഭിമുഖത്തിലാണ് മംമ്ത തന്റെ മനസ് തുറന്നത്.