Thursday, January 17

കുഞ്ചാക്കോ ബോബനും നിമിഷ സജ്ജയനും പ്രധാന കഥാപാത്രങ്ങളാകുന്ന മാംഗല്യം തന്തുനാനേനയുടെ ട്രയ്ലർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +


കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന.സൗമ്യ സദാനന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ ട്രെയിലർ കാണാം.

Share.

About Author

Leave A Reply