കേരളത്തിൽ ആദ്യമായി കണ്ണൂര്‍ റോബോട്ടുകൾ ഭക്ഷണം വിളമ്പുന്നു. ചലച്ചിത്രതാരം ആയ മണിയൻപിള്ള രാജുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ ‘ബീ അറ്റ് കിവിസോ’ എന്ന റസ്റ്റോറന്റിലാണ് ഭക്ഷണം വിളമ്പാന്‍ റോബട്ടുകള്‍ തയ്യാറായി നിൽക്കുന്നത്. ഹോട്ടലിൽ അതിഥികളെ സ്വീകരിക്കാൻ ആയി നിൽക്കുന്നത് അലീന, ഹെലന്, ജെയിന് എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ്.
നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ചടി ഉയരമുള്ള റോബോട്ടുകൾ ആണിവർ. വഴിയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അത് മാറ്റുവാൻ ഉള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ തന്നെ പുറപ്പെടുവിക്കും. നാലടി ഉയരം മാത്രമുള്ള കുഞ്ഞു റോബോട്ടുകൾ കുട്ടികളുടെ കൂടെ കളിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. ചൈനയിൽ നിന്നാണ് റോബോട്ടുകളെ എത്തിച്ചത്. കണ്ണൂരിന്റെ ഭക്ഷണപ്രിയം കണക്കിലെടുത്തുകൊണ്ടാണ് ഈ സംരംഭം കണ്ണൂരിൽ തന്നെ ആരംഭിച്ചത് എന്ന് മണിയൻപിള്ള രാജു പറയുന്നു.