ഉണ്ണി ആറിന്റെ നോവൽ പ്രതി പൂവൻകോഴി മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സിനിമയാക്കുന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം അറിയിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:°
പ്രിയപ്പെട്ടവരേ , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും എന്റെ ഊർജ്ജം .ഇനി ഞാൻ ,റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവൻകോഴി’യിലെ മാധുരി ആവുകയാണ്. നവംബർ 20ന് ‘പ്രതി പൂവൻകോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.ആദ്യ ഗാനം 21 നും.’പ്രതി പൂവൻകോഴി’നിങ്ങൾക്കരികിലേക്ക് ഡിസംബർ 20 ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി!
സ്നേഹത്തോടെ സ്വന്തം മഞ്ജു വാരിയർ