മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് അറുപതാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻറെ പിറന്നാൾ എക്കാലവും ഓർത്തുവെക്കാൻ പാകത്തിന് അവിസ്മരണീയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധകർ.
ഇപ്പോൾ മോഹൻലാലിന് ജന്മദിന ആശംസകൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
മഞ്ജു വാര്യരുടെ കുറിപ്പ് :
മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍… ആകാശംതൊടുന്ന കൊടുമുടി… തപോവനത്തിലെ വലിയ അരയാല്‍… മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്കാന് സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ… നിരന്തരം… ഒരുപാട് കാലം…
പിറന്നാള്‍ ആശംസകൾ !!! ❤️
തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വച്ച മോഹൻലാൽ വിശ്വനാഥന് പിന്നീടൊരിക്കൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
ഏറ്റവും ഒടുവിൽ മരയ്ക്കാറായി രംഗപ്രവേശം ചെയ്യുവാൻ പ്രിയതാരം ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ് .രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീയും ഈ വർഷം അദ്ദേഹത്തിന് പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. ഈ ലോക്ക് ഡൗണിന് ശേഷം വീണ്ടും ദൃശ്യത്തിലെ ജോർജ്കുട്ടി ആകുവാനുള്ള ഒരുക്കത്തിലാണ് ലാലേട്ടൻ. ലാലേട്ടന്റെ വരുംകാല സിനിമകൾക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ലൊരു ജന്മദിനവും ആശംസിക്കുന്നു.