വെട്രിമാരന്-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരനിലൂടെ തമിഴകത്തേക്ക് പ്രവേശിക്കുകയാണ് മഞ്ജു വാര്യര്‍. അസുരനെക്കുറിച്ച് വാചാലയാവുന്നതിനിടയിലാണ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്.
മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക.വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക.
പൃഥ്വിരാജ് ചിത്രം ലൂസിഫറിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലും ലാലേട്ടന് ഒപ്പം മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ട്.