മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ മലയാളത്തിലും തമിഴിലുമായി വളരെ തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയ മഞ്ജുവാര്യർക്ക് കൈ നിറയെ വേഷങ്ങളാണ് ലഭിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു വാര്യർ നില്ക്കുന്ന കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആദ്യം കണ്ടപ്പോൾ മഞ്ജു അമിതാഭ് ബച്ചനൊപ്പം ഏതോ ആഘോഷത്തിൽ പങ്കെടുക്കുക ആണെന്ന് കരുതിയ ആരാധകർ അത് കല്യാൺ ജ്വല്ലറിയുടെ പരസ്യം ആണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്.
മഞ്ജുവിനൊപ്പം പരസ്യ ചിത്രത്തില്‍ നടിമാരായ റെബോ മോണിക്ക, റെജീന കസാഡ്രെ, അമാള്ഡ ലിസ്, കത്രീന കൈഫ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി വർമ്മൻ സംവിധാനം ചെയ്യുന്ന പരസ്യത്തിന്റെ അന്യഭാഷ പതിപ്പുകളില്‍ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭു, തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജുവാര്യർ തിരിച്ചെത്തിയത് പരസ്യങ്ങളിലൂടെ ആയിരുന്നു. കല്യാൺ ജ്വല്ലറിയുടെ പരസ്യങ്ങളിൽ എല്ലാംതന്നെ മഞ്ജു വാര്യർ നിറസാന്നിധ്യമായിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ മഞ്ജുവാര്യർക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളാണ് ലഭിച്ചത്.