കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടിയിലെ നിധി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടിയെ മലയാളികൾ ആരും അത്ര പെട്ടന്നൊന്നും മറന്നു പോകില്ല. എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം ആ പെൺകുട്ടിയെ പിന്നെ സിനിമകളിൽ കാണാനും കഴിഞ്ഞിട്ടില്ല. എന്നാൽ താരം ഇപ്പോൾ ഞെട്ടിക്കുന്ന മേക്ഓവറുമായി തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാന് സ്വദേശിയായ അമൃത മോഡലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് വന്നത്. നാല് വയസുമുതൽ മോഡലിംഗ് ചെയ്ത് തുടങ്ങിയ അമൃത തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.
അന്ന് സിനിമയിൽ കണ്ട പെൺകുട്ടിയിൽ നിന്നും ഒരുപാട് മാറ്റങ്ങളാണ് എന്ന് അമൃതക്ക് ഉള്ളത്. 31 വയസ്സ് പൂർത്തിയായ താരം നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിലേക്ക് വീണ്ടും തിരികെവരും എന്നാണ് പറയുന്നത്.