സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പടവെട്ടില്‍ മഞ്ജുവും അഭിനയിക്കുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സിനിമയില്‍ നിവിനൊപ്പം പ്രധാനകഥാപാത്രമായാണ് മഞ്ജു അഭിനയിക്കുന്നത്. നിവിന്‍ പോളിയും മഞ്ജുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സൃഷ്ടിായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തതും ലിജുവായിരുന്നു.
അരുവി എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ദ പിടിച്ചുപറ്റിയ അദിതി ബാലന് ആണ് ചിത്രത്തില്‍ നായിക.നവംബറില്‍ കണ്ണൂരില്‍ വച്ച് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍താരങ്ങളെ കൂടാതെ ഷമ്മി തിലകന്, വിജയരാഘവന്,ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷെഫീഖ് മുഹമ്മദ് അലി ചിത്രത്തിന്റെ എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കും. ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തുന്നതാണ്.