നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
ബെംഗലുരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേക്കെത്തിയ താരം ഹോം ക്വാറന്റൈനില്‍ ആയിരുന്നു. മുത്തങ്ങ അതിര്‍ത്തി വരെ ഭാവനയെ കൊണ്ടുവിട്ടത് ഭർത്താവും പിന്നീട് സഹോദരനും ആയിരുന്നു. പോലീസിന്റെ അകമ്പടിയോടെയാണ് ഭാവന വീട്ടിലേക്കു തിരിച്ചത്. ഭാവന ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. മഞ്ജുവാര്യർ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഭാവനക്ക് പിറന്നാളാശംസകൾ നേർന്നത്.
‘ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തിൽ പിറന്നാൾ ആശംസ നേർന്ന് മഞ്ജു കുറിച്ചത്. നടിമാരായ ശിൽപബാല, മൃദുല മുരളി, ഷഫ്ന, സംവിധായകൻ ലാലിന്റെ മകൾ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകൾ നേർന്നു.