Monday, January 25

മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികൾ !! ബുദ്ധിശൂന്യരുടെ വലിയ കൂട്ടത്തിന് വിമർശങ്ങൾ

Pinterest LinkedIn Tumblr +

ഇന്നലെയാണ് ഫുട്‌ബോൾ ഇതിഹാസം മറഡോണ അന്തരിച്ചത്. തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്​ചമുമ്പാണ്​ ആശുപത്രി വിട്ടത്​. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ്​ ഹൃദയഘാതം. അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ മറഡോണ 1986 ൽ അർജൻറീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത താരമാണ്​. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.

എന്നാൽ ചിലർ മറഡോണയ്ക്ക് പകരം മഡോണയാണ് മരിച്ചതെന്ന് വിചാരിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ ഇടുകയുണ്ടായി . ചിലർ മഡോണയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികൾ അറിയിച്ചത്. തുടർന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.

“Lucifer”
Loading...
Share.

About Author

Comments are closed.