Tuesday, January 22

ആ ബാൽക്കണി സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മറഡോണ മേക്കിങ്ങ് വീഡിയോ കണ്ടുനോക്കൂ

Google+ Pinterest LinkedIn Tumblr +

ടോവിനോ തോമസ് നായകനായ മറഡോണ വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലറിനൊപ്പം തന്നെ ഒരു ഫീൽ ഗുഡ് മൂവി കൂടിയാണ്. ഇണപിരിയാത്ത സുഹൃത്തുക്കളായ മറഡോണയുടെയും ശുദ്ധിയുടെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖം ശരണ്യ R നായർ ആശയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ചിത്രത്തിലെ ഒട്ടനേകം രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാൽക്കണി സെറ്റിട്ടതാണെന്ന് മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയപ്പോഴാണ് വ്യക്തമായിരിക്കുന്നത്. ടിറ്റോ വിൽസൺ, ചെമ്പൻ വിനോദ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share.

About Author

Leave A Reply