Thursday, July 18

മരയ്ക്കാറിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായി; ഇനി വെറും നാല് ദിനം ഷൂട്ടിംഗ് മാത്രം ബാക്കി

Google+ Pinterest LinkedIn Tumblr +
“samvritha”

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ.

ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും

ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മോഹൻലാൽ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്.ഇനി വെറും 4 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുള്ളത്.മോഹൻലാലിന്റെ ഭാഗങ്ങൾ എല്ലാം ചിത്രീകരിച്ച് കഴിഞ്ഞു.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് മരയ്ക്കാർ.

“Lucifer”
Share.

About Author

Comments are closed.