Tuesday, October 22

മലയാള സിനിമയുടെ നെക്സ്റ്റ് ലെവൽ ! മരയ്ക്കാർ റിലീസ് ചെയ്യുവാൻ പോകുന്നത് അമ്പതിലേറെ രാജ്യങ്ങളിൽ !

Google+ Pinterest LinkedIn Tumblr +
“samvritha”

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് മരയ്ക്കാർ ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.

നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.അടുത്തവർഷം മാർച്ച് 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.

ചിത്രത്തെ കുറിച്ച് കൂടുതൽ ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രം അമ്പതിലധികം രാജ്യങ്ങളിൽ റിലീസിനെത്തും എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. മോഹൻലാലിന്റെ തന്നെ ലൂസിഫർ 44 രാജ്യങ്ങളിൽ റിലീസിനെത്തിയായിരുന്നു.ഈ റെക്കോർഡ് ആണ് മരയ്ക്കാർ തകർക്കാൻ പോകുന്നത്.മോഹൻലാലിന്റെ തന്നെ ഒടിയൻ മുപ്പതിലധികം രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തിയിരുന്നു.

“Lucifer”
Share.

About Author

Comments are closed.