ദുൽഖറിന്റെ മാലാഖ കുട്ടി രണ്ടു വയസ്സുകാരി മറിയം അമീറാ സല്‍മാന്റെ ഓരോ ഫോട്ടോയും ആരാധകർ ഉത്സവം പോലെയാണ് വരവേൽക്കുന്നത്. മമ്മൂട്ടിയുടെ പേരക്കുട്ടി, ദുല്‍ഖറിന്റെ കുഞ്ഞു മറിയം പൊതു വേദിയില്‍ തന്റെ കുസൃതികളുമായി എത്തി സോഷ്യല്‍ മീഡിയയയില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്ള കുഞ്ഞുമറിയത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. നില്പ്പില് പോലും ഒരുപോലെ എന്ന തലക്കെട്ടോടെ ദുല്‍ഖര്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അമാല്‍ സൂഫിയ എടുത്ത ചിത്രമാണിത്. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറാ സൽമാൻ താരകുടുംബത്തിലെ കുഞ്ഞു മാലാഖയായി എത്തിച്ചേർന്നത്.