Tuesday, June 2

യുദ്ധം എന്തായാലും നടക്കും..! മറിയം വന്ന് വിളക്കൂതിയുടെ ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി [VIDEO]

Pinterest LinkedIn Tumblr +

പ്രേമം താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മറിയം വന്ന് വിളക്കൂതി. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവർ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ്.

എആര്‍കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിച്ച് രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. മലയാള സിനിമയില്‍ സര്‍പ്രൈസ് ഹിറ്റായ ഇതിഹാസയുടെ പ്രൊഡക്ഷൻ ഹൗസാണ് എആര്‍കെ.

ഇതിഹാസയുടെ ക്യാമറാമാൻ സിനോജ് പി അയ്യപ്പൻ ആണ് ക്യാമറ. ആർട് ഡയറക്ടർ മനു ജഗത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മേക്ക് അപ് റോണക്‌സ് സേവിയർ, വസ്ത്രാലങ്കാരം വൈശാഖ് രവി. സ്റ്റൈലിസ്റ്റ് അമര-ടീന. ഒ കെ കണ്മണി, ഒ കെ ജാനു, ഗ്യാങ്സ്റ്റർ, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷൻ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ആണ് ആനിമേഷൻ.

“Lucifer”
Loading...
Share.

About Author

Comments are closed.