വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി, മാനഗരം എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തിയ ചിത്രത്തിൽ മാളവിക മോഹനൻ ആയിരുന്നു നായികാ കഥാപാത്രം.ചിത്രം കഴിഞ്ഞ ജനുവരി 13ന് ആയിരുന്നു റിലീസ് ചെയ്തത്.
ദിവസങ്ങൾക്കുള്ളിലാണ് ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. ഇപ്പോൾ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി തിയറ്ററുകളിൽ തുടരുകയാണ് മാസ്റ്റർ. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വളരെ മികച്ച റസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 8.5 കോടി രൂപയ്ക്കാണ് മാസ്റ്റർ തെലുങ്ക് പതിപ്പ് ആന്ധ്ര സംസ്ഥാനങ്ങളിൽ വിതരണത്തിന് എടുത്തത്. മഹേഷ് കോണെരു എന്ന വ്യക്തി ആയിരുന്നു മാസ്റ്റർ തെലുങ്ക് പതിപ്പിൻറെ വിതരണാവകാശം സ്വന്തമാക്കിയത്.
8.5 കോടി രൂപയ്ക്ക് വിതരണത്തിന് എടുത്ത ചിത്രത്തിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ മുടക്കുമുതൽ തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോൾ വിജയെ നേരിട്ട് കണ്ട് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രം വിതരണത്തിന് എടുത്ത് മഹേഷ്. മഹേഷ് തന്നെയാണ് ഈ വിവരം ട്വിറ്റർ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.
“തളപതി വിജയെ കണ്ടു നേരിട്ട് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിൻ്റെയും മാസ്റ്റർ തെലുങ്ക് പ്രദർശനകാരുടെയും നന്ദി അറിയിച്ചു. തന്നെ സ്നേഹിക്കുന്ന എല്ലാ തെലുങ്ക് ആരാധകരോടും ദളപതി വിജയ് തൻറെ കടപ്പാടും അറിയിച്ചു” – ഇതായിരുന്നു മഹേഷ് ട്വിറ്ററിൽ കുറിച്ചത്. ഇതിനോടകം തന്നെ ട്വീറ്റ് ദളപതി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി റീട്വീറ്റുകൾ ഇതിനോടകം വന്നു കഴിഞ്ഞു.