കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്ന ഈ ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി വന്ന കൊറോണയുടെ ദുരന്തം ചിത്രത്തിന്റെ റിലീസിനെ താളം തെറ്റിച്ചിരിക്കുകയാണ് . ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചു . ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ബാക്കിയുണ്ട്
ഇതിനിടെ ചിത്രം ഇനി ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നുണ്ട്. ആരാധകരും ഇത് സംബന്ധിച്ച് കടുത്ത ചർച്ചകളിൽ ആണ്.
ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി എന്ന വരികളോടെ തുടങ്ങുന്ന മാസ്റ്ററിലെ വിജയ് ആലപിച്ച ഗാനം വലിയ തരംഗം തന്നെയാണ് ആരാധകർക്ക് ഇടയിൽ സൃഷ്ടിച്ചത്. ഇതിനുശേഷം മാസ്റ്ററിലെ വാത്തി കമിംഗ് ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വാത്തി റെയ്ഡ് എന്ന മൂന്നാം ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ബിഗിൽ ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമായ മാസ്റ്ററും വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.