Thursday, October 1

വിജയ്‌യുടെ മാസ്റ്റർ റിലീസ് ചെയ്യുന്നത് ഓൺലൈനിൽ !!! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇത്…

Pinterest LinkedIn Tumblr +

പൊന്മകള്‍ വന്താല്‍ എന്ന ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതിനാൽ നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്‍റെ റിലീസിന് ഭീഷണിയായിരിക്കുകയാണ് ഈ തീരുമാനം.

അക്ഷയ് കുമാറിന്‍റെ ‘ലക്ഷ്‍മി ബോംബ്’ ഉള്‍പ്പെടെ ചില ഹിന്ദി സിനിമകളും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുന്നതായും വാര്‍ത്തകളും പൊന്മകള്‍ വന്താലിനെപ്പോലെ മറ്റൊരു തമിഴ് ചിത്രവും ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നും ഉള്ള വാർത്തകൾ വന്നിരുന്നു. വിജയ് ചിത്രം മാസ്റ്ററാണ് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യപ്പെടുമെന്ന് ചില തമിഴ് മാധ്യമങ്ങൾ വാർത്ത നൽകി.


മാസ്റ്ററിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രചരിച്ച വ്യാജ വാർത്തയായിരുന്നു അത്. മാസ്റ്ററിന്‍റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ നല്‍കിയെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോ പ്രസ്തുത ഒടിടി പ്ലാറ്റ്ഫോമോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വാങ്ങിയെന്ന വസ്തുത ശരിയാണെന്നും എന്നാല്‍ തീയേറ്റര്‍ റിലീസിന് ശേഷം മാത്രമേ സ്ട്രീമിംഗ് ഉണ്ടാവുകയുള്ളുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.