Tuesday, October 20

തലകുത്തി നിന്ന് അഭ്യാസങ്ങൾ ചെയ്യുന്ന വിസ്മയ;വീഡിയോ പങ്കുവെച്ച് താരപുത്രി

Pinterest LinkedIn Tumblr +

മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ എന്നും മലയാളികൾക്ക് പ്രിയമാണ്. താരത്തിന്റെ മെയ് വഴക്കവും ചടുലതയും എടുത്തുപറയേണ്ട ഒന്നാണ്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ആക്ഷൻ രംഗങ്ങൾ ഒക്കെ അനായാസം തന്നെ ചെയ്തെടുക്കും. മകളായ വിസ്മയക്കും ഇത്തരം ഇഷ്ടങ്ങളുണ്ട്. വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഒരിടക്ക് വൈറലായിരുന്നത്. താര പുത്രിയുടെ ഏറ്റവും പുതിയ വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

തലകുത്തി നിന്ന് അഭ്യാസങ്ങൾ ചെയ്യുന്ന വിസ്മയയെ ആണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. വളരെ അപകടകരമായ ഈ അഭ്യാസം രസകരം ആയിട്ടാണ് വിസ്മയ ചെയ്തിരിക്കുന്നത്. താരപുത്രി തന്നെയാണ് ആരാധകർക്കായി ഈ വീഡിയോ പങ്കുവെച്ചത്. തായ്‌ലൻഡിൽ ആണ് വിസ്മയ ആയോധനകലകൾ പരിശീലിക്കുന്നത്. നേരത്തെയും ആയോധനകലകൾ പരിശീലിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ പങ്കുവെച്ചിട്ടുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.