ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന് മലയാള സിനിമയിലേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വളരെ നാളത്തെ ഇടവേളക്കു ശേഷം സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്.
‘മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” മീര തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സത്യന് അന്തിക്കാട് കുറിച്ചു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. ഇപ്പോഴിതാ, സഹോദരിയും അഭിനേത്രിയുമായ ജെനിയുടെ ഒപ്പമുള്ള മീരയുടെ ഒരു ചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്. അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
View this post on Instagram