ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്ര യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീരാ വാസുദേവ.് അന്യഭാഷ നടി ആണെങ്കിലും താരത്തിന്റെ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിരുന്നു.
തന്മാത്ര എന്ന ചിത്രത്തിന് ശേഷം നിരവധി അവസരങ്ങള്‍ താരത്തിന് കിട്ടിയിരുന്നു. അന്യഭാഷകളിലേക്ക് ചേക്കേറി മുന്‍നിരനായികമാരുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മീര മനസ് തുറക്കുകയാണ്. കലാരംഗത്ത് വിജയിച്ചെങ്കിലും ദാമ്പത്യജീവിതത്തില്‍ താന്‍ പരാജയമായിരുന്നു എന്നും രണ്ട് വിവാഹങ്ങളും കഴിച്ചെങ്കിലുംഉപേക്ഷിക്കേണ്ടി വന്നുവെന്നും രണ്ട് വിവാഹങ്ങളും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യങ്ങളാണെന്നും താരം കൂട്ടിചേര്‍ത്തു.
പക്ഷേ വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ അതിനു കുറ്റക്കാര്‍ സ്ത്രീകള്‍ മാത്രമാണ് #സമൂഹത്തിനുമുന്നില്‍ കുറ്റക്കാരെന്ന് പറയുന്ന വ്യവസ്ഥിതി മാറ്റണം എന്നും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമൂഹം ശ്രദ്ധിക്കാറില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. 2005ലാണ് ആദ്യവിവാഹം ചെയ്തത്. മനസ്സിക ശാരീരിക ഉപദ്രവങ്ങള്‍ കാരണം ആ ബന്ധം വേണ്ടെന്നു വയച്ചു. പിന്നീട് 2012 താരം വീണ്ടും വിവാഹം ചെയ്തു. പക്ഷേ മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ എതും വേണ്ടെന്നുവച്ചുവെന്ന് താരം വെളിപ്പെടുത്തി.