കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ ഇരിക്കെയാണ് ഈ മരണം സംഭവിച്ചത്.
രാവിലെ ചിരഞ്ജീവി സർജയുടെ 36ആം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എത്തിയിരിക്കുകയാണ് മേഘ്ന. കുറച്ചു ദിവസങ്ങൾക്ക് മുന്പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു. ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്ന.. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.