Thursday, September 19

മരണമാസ് ലുക്കിൽ നിവിൻ ; മിഖായേൽ പോസ്റ്റർ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

ഹിറ്റ് ഫിലിം മേക്കർ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ മിഖായേലായി എത്തുന്നത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ നിവിൻ പോളി തന്നെ പുറത്ത് വിട്ടിരുന്നു. പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കുളിൽ തന്നെ പോസ്റ്റർ വൈറലായിരുന്നു.100 കോടി ക്ലബിൽ കായംകുളം കൊച്ചുണ്ണി പ്രവേശിച്ച ശേഷമുള്ള അടുത്ത നിവിൻ പോളി ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയാണ് മിഖായേലിൽ പ്രേക്ഷകർക്കുള്ളത്.

ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും ഇന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.നിവിൻ പോളിയുടെ മാസ്സ് ഗെറ്റപ് ആണ് പോസ്റ്ററിലെ പ്രധാന ആകർഷണം.

Michael Second Look Poster


ഹനീഫ് അദേനിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയുടെതായിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്നെയായിരുന്നു പുറത്ത് വിട്ടത്.

“Lucifer”
Share.

About Author

Leave A Reply