Monday, July 13

“പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്” വിശേഷങ്ങൾ പങ്ക്‌ വെച്ച് മിഥുൻ

Pinterest LinkedIn Tumblr +

അവതാരകനായിട്ടെത്തി കുറച്ച് നാളുകള്‍ക്കുള്ളിലാണ് മിഥുന്‍ രമേഷ് മുന്‍നിര താരമായി മാറിയത്. മിഥുനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയ വഴി കുടുംബവും ശ്രദ്ധേയരാണ്. എത്രയോ കാലമായി മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടിരുന്ന താരമാണെങ്കില്‍ കൂടിയും നടന്‍ മിഥുന്‍ രമേഷിനെ എല്ലാവരും തിരിച്ചറിഞ്ഞത് കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്. സഹതാരമായിട്ടും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതല്‍ ആളുകളും മിഥുനെ തിരിച്ചറിയുന്നത്. ഇപ്പോഴിതാ മിഥുന്‍ നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ ലഷ്മിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള് എന്ന രീതിയില്‍, പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ല കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും.

പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു, പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്‍കുന്ന ആള്‍ ലക്ഷ്മിയാണ്.

നമ്മുടെ ഒക്കെ കാഴ്ചപാടില്‍ നായകന്‍ എന്ന് പറഞ്ഞാല്‍ അത് മെലിഞ്ഞിട്ടുള്ള ആളാണ്. തടിയുള്ള ആളെ അംഗീകരിക്കാന്‍ കഴിയില്ല. ലാലേട്ടനെ മാത്രമേ നമ്മളൊക്കെ അങ്ങനെ അംഗീകരിക്കാന്‍ പറ്റു. എനിക്ക് ലഭിക്കുന്ന ഏറ്റവും മോശം കമന്റ് തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. അതിനൊത്ത് ജിമ്മില്‍ പോവാറുമുണ്ട്.

ഭക്ഷണം ഒത്തിരി ഇഷ്ടമാണെന്നും അത്രയധികം ആസ്വദിച്ച് കഴിക്കുന്ന ആളാണ് താനെന്നും മിഥുന്‍ വ്യക്തമാക്കുന്നു. സുഖമില്ലാതെ ആവുന്ന കാലം വരുന്നത് വരെ ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് തന്റെ തീരുമാനം. ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും ലേശം തടി കുറയ്ക്കമല്ലേ എന്ന്. അതിന് വേണ്ടി രണ്ട് ദിവസമൊക്കെ പട്ടിണി കിടക്കും. മൂന്നാമത്തെ ദിവസം അത് തീരും. സിനിമയിലെ കഥാപാത്രം തടി കുറയ്‌ക്കേണ്ടി വരുമെങ്കില്‍ അത് നമ്മള്‍ ചെയ്യും. ചില ആളുകളുടെ തടി കുറച്ചാല്‍ രസമില്ലെന്ന് പറയും. എന്നാല്‍ എനിക്ക് അതറിയില്ല, ഞാനിത് വരെ തടി കുറച്ച് നോക്കിയിട്ടില്ല.

സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മ്ഞ്ജു ചേച്ചി, പിഷാരടി, നിവിന്‍, അജു, നീരജ്, ഗീതു, ഐശ്വര്യ ലക്ഷ്മി, മംമ്ത, ജോജു ജോര്‍ജ്, നൈല ഉഷ, എന്നിങ്ങനെയുള്ള ഒത്തിരി താരങ്ങള്‍ എന്റെ അടുത്ത സുഹൃത്തുകളായിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഒത്തിരിയധികം ഭാഗ്യവാനാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.