രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രസ്താവന ആവർത്തിച്ച് നടൻ മോഹൻലാൽ. ഇന്നലെ പത്മഭൂഷൺ പുരസ്ക്കാരം സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു മോഹൻലാൽ.എല്ലാ പാര്‍ട്ടിയിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ട്. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് മോഹന്‍ലാല്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. നടന് പ്രഭുദേവ, ഗായകന് ശങ്കര്‍ മഹാദേവന് എന്നിവര്‍ പത്മശ്രീ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന് നമ്ബി നാരായണന്, സംഗീതജ്ഞന് ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.