വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഇത്തവണ തിളങ്ങിയത് സൂപ്പര്‍താരങ്ങളായിരുന്നു. ഏറെ നാളത്തെ ാകത്തിരിപ്പിന് ശേഷം അവാര്‍ഡ് നിശഎത്തിയിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്കാരം നടന വിസ്മയം മോഹന്‍ലാല്‍ ആണ് സ്വന്തമാക്കിയത്. ലൂസിഫറിലെയും ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ അഭിനയത്തിന് ആണ് മോഹന്‍ലാലിന് പുരസ്കാരം സ്വന്തമാക്കിയത്.
ചിത്രം സമ്മാനിച്ച പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണെന്നും മോഹന്‍ലാല്‍ സദസ്സില്‍ കൂട്ടിചേര്‍ത്തു. തനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷമാണെന്നും മലയാള സിനിമക്ക് ഒരുപാട് പ്രത്യേകതകള്‍ കൊണ്ടു വന്ന ചിത്രമായിരുന്നു ലൂസിഫര്‍ അതുകൊണ്ട് . വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി, പൃഥ്വിരാജ്, മഞ്ജു, ഷാജോണ്‍ അവരൊന്നും ഇല്ലായിരുന്നില്ലെങ്കില്‍ ആ സിനിമ ഇത്ര വലിയ വിജയമാകില്ലായിരുന്നു എന്നു അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി ഉടന്‍ മാറും. തങ്ങള്‍ ഒരുമിച്ചുള്ള അടുത്ത സിനിമ ഉടന്‍ വരുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ബോളിവുഡ് താരരാണി മാധുരി ദീക്ഷിത് ആണ് മോഹന്‍ലാലിന് പുരസ്കാരം സമ്മാനിച്ചത്.