അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. പക്ഷേ ഇതിനെല്ലാം മുന്നേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഒപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്..!
2013ൽ പുറത്തിറങ്ങിയ ഹെഡ്ജിന്റെ പരസ്യത്തിലാണ് ഐശ്വര്യ ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ളത്. സിനിമയിൽ എത്തുന്നതിനു മുൻപേ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതാണ് ഐശ്വര്യ ലക്ഷ്മി. കാളിദാസിന്റെ നായികയായി അഭിനയിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം.