Saturday, November 28

മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത് 18 കോടി ബഡ്‌ജറ്റിൽ; I A S ഓഫിസറായി ശ്രദ്ധ ശ്രീനാഥും

Pinterest LinkedIn Tumblr +

വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മാസ്സ് എന്റർടൈനർ ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റിൽ. തെന്നിന്ത്യൻ സുന്ദരി ശ്രദ്ധ ശ്രീനാഥ് I A S ഓഫിസറായി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.

മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് ശേഷം നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് സംവിധായകൻ ഉണ്ണിക്കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ.

“Lucifer”
Loading...
Share.

About Author

Comments are closed.