Tuesday, June 2

ലാലേട്ടന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോ കേരള പോലീസിന്റെ ലോഗോ..! നന്ദി പറഞ്ഞ് കേരള പോലീസ്

Pinterest LinkedIn Tumblr +

ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ജന്മദിനം കേരള പോലീസിനായി സമർപ്പിച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ സമയത്ത് നമ്മളെ രക്ഷിക്കുവാനായി ധൈര്യത്തോടും നിസ്വാർത്ഥമായും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ ഈ ജന്മദിനം ഞാൻ സമർപ്പിക്കുന്നു എന്നാണ് ലാലേട്ടൻ ട്വീറ്റ് ചെയ്‌തത്‌. പോലീസിനോടുള്ള നന്ദിസൂചകമായി ലാലേട്ടൻ അദ്ദേഹത്തിന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോ കേരള പോലീസിന്റെ ലോഗോയാണ് കൊടുത്തിരിക്കുന്നത്. അതിന് കേരള പോലീസും അദ്ദേഹത്തിന് നന്ദി പറഞ്ഞു.


ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാറിന് അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തിൽ കേരള പോലീസ് എല്ലാ ആശംസകളും നേരുന്നു. കേരള പോലീസിന്റെ ലോഗോ അദ്ദേഹത്തിന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോയാക്കി ഈ ദിവസത്തിൽ ഞങ്ങളെ ബഹുമാനിച്ചതിനും നന്ദി എന്നാണ് കേരള പോലീസ് ട്വീറ്റ് ചെയ്‌തത്‌.

“Lucifer”
Loading...
Share.

About Author

Comments are closed.