Sunday, September 20

ദിവസവേതനക്കാർക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്തത് മോഹൻലാൽ; തുറന്ന് പറഞ്ഞ് ഫെഫ്ക

Pinterest LinkedIn Tumblr +

രാജ്യം കൊറോണ വൈറസ് ബാധയുടെ കടുത്ത ആക്രമണത്തിന്റെ നിഴലിലാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്ത് എത്തിയിരുന്നു. ഇതിനായി ഇവർ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് അടക്കം തയ്യാറാക്കി ചർച്ചകളിൽ ആണ്. ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചർച്ച ആദ്യം വന്നപ്പോൾ തന്നെ മോഹൻലാൽ ആണ് തങ്ങളെ ആദ്യം സഹായിക്കാൻ മുന്നിട്ടറിങ്ങിയത് എന്നവർ പറയുന്നു. ഒരു വലിയ തുകയും അദ്ദേഹം വാഗ്‌ദാനം ചെയ്തതായി ഫെഫ്ക ഭാരവാഹികൾ പറയുന്നു.

മനോരമ ഓൺലൈനിനോട് ഫെഫ്ക ഭാരവാഹികൾ പറഞ്ഞ വാക്കുകൾ ചുവടെ :

‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് ഇതു സംബന്ധിച്ച് വിളിച്ചുചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലി‌യ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’

“Lucifer”
Loading...
Share.

About Author

Comments are closed.