മലയാളികൾ ഇപ്പോഴും ഓർത്തോർത്ത് പൊട്ടിച്ചിരിക്കുന്ന ഒരു ഡയലോഗാണ് ലാലേട്ടന്റെ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്നത്. ഇപ്പോഴിതാ അതെ പേരിൽ ഒരു ചിത്രത്തിന്റെ ടൈറ്റിൽ. അതും ലാലേട്ടൻ തന്നെ അന്നൗൺസ് ചെയ്യുന്നു..! ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രം ഒരു റോഡ് മൂവി ആണെന്നുള്ള സൂചനകളാണ് ടൈറ്റിൽ പോസ്റ്റർ ഉറപ്പ് തരുന്നത്. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം ഗോപി സുന്ദറുമാണ്. ഒരു ഇന്റർനാഷണൽ റോഡ് മൂവി ആണെന്നുള്ള സൂചനകളും ടൈറ്റിൽ പോസ്റ്റർ ഉറപ്പ് തരുന്നുണ്ട്.