Thursday, August 13

ലോക്ഡൗൺ കാലത്തും വർക്ക് ഔട്ടിന് അവധിയില്ല;ലാലേട്ടന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് !!

Pinterest LinkedIn Tumblr +

ഫിറ്റിനസ്സിന്റെ കാര്യത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലാലേട്ടൻ.ഒടിയന് വേണ്ടി നടത്തിയ രൂപമാറ്റങ്ങൾ നടത്തിയ ലാലേട്ടൻ പിന്നീട് തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.ലാലേട്ടൻ ഇതിനിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും ലാലേട്ടന്റെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വൈറലാകുകയാണ്.അടുത്ത കാലത്തായി നിരന്തരം മോഹൻലാൽ ജിമ്മിൽ സമയം ചിലവഴിക്കാറുണ്ട്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പുറത്ത് വിട്ടത്. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ചെന്നൈയിൽ തന്നെയാണ് ലാലേട്ടൻ. ഇതിനിടെ സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് തൊടുപുഴയിൽ ആരംഭിക്കും എന്ന തരത്തിൽ വാർത്തകളുണ്ട്. എന്നാൽ ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങില്ല എന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന റാമിന്റെ ഷൂട്ടിംഗ് ലോക്ക് ഡൗൺ മൂലം പാതി വഴിയിൽ നിൽക്കുകയാണ് അതോടൊപ്പം. ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം

“Lucifer”
Loading...
Share.

About Author

Comments are closed.